
കൊല്ലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഗ്രാമശാസ്ത്ര ജാഥയുടെ ഭാഗമായി ചാത്തന്നൂർ മേഖലയിൽ ജാഥ പര്യടനം നടത്തി. കവിയും നാടകകൃത്തുമായ ബാബു പാക്കനാർ ക്യാപ്റ്റനായ ജാഥ ജില്ലാ സെക്രട്ടറി കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ശശികുമാർ വിശദീകരണം നടത്തി. ചാത്തന്നൂർ മേഖലാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി എസ്.ശ്രീകുമാർ, പാരിപ്പള്ളി യൂണിറ്റ് സെക്രട്ടറി അനിൽ ഗോവിന്ദ് എന്നിവർ സംസാരിച്ചു. മീനമ്പലം, പൂതക്കുളം പരവൂർ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഗ്രാമശാസ്ത്ര ജാഥ പരവൂർ തെക്കുംഭാഗത്ത് സമാപിച്ചു. സമാപന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ലിസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഷറഫ് അദ്ധ്യക്ഷനായി. സമ്മേളനത്തിൽ പരവൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ഷെരീഫ്, ഡോക്ക്യുമെന്ററി ഡയറക്ടർ ബിജു നെട്ടറ, ഡോ.പ്രിയ സുനിൽ, ജില്ലാ പ്രസിഡന്റ് ജി.സുനിൽകുമാർ, സംസ്ഥാന നിർവാഹക സമിതി അംഗം. ജി.രാജശേഖരൻ എന്നിവർ സംസാരിച്ചു.