കുണ്ടറ: നല്ലില സെന്റ് ഗബ്രിയേൽ ഓർത്തഡോക്‌സ് വലിയപള്ളിയിലെ യുവജന പ്രസ്ഥാനത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. അടൂർ കടമ്പനാട് മെത്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ഇടവക വികാരി ഫാ.ക്രിസ്റ്റി ജോസ് സ്വാഗതം പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എൽ.എ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, ബഥേൽ സെന്റ് ജോർജ്ജ് തീർത്ഥാടനപള്ളി വികാരി ഫാ.ബേസിൽ ജെ.പണിക്കർ, യുവജന പ്രസ്ഥാനം ഭദ്രാസന ജോയിന്റ് സെക്രട്ടറി ബിജു തങ്കച്ചൻ, ഇടവക ട്രസ്റ്റി സജി ജോൺ, യുവജന പ്രസ്ഥാനം ഭദ്രാസന ട്രസ്റ്റി ജോസി ജോൺ, ജൂബിലി കൺവീനർ ജിനു ജോസ്, സെക്രട്ടറി റ്റിജിൻ ജോയി എന്നിവർ സംസാരിച്ചു.
ഇടവക സെക്രട്ടറി റ്റിന്റു തോമസ്, ട്രസ്റ്റി അൻസു എസ്.തങ്കച്ചൻ , ജോയിന്റ് കൺവീനർ ജിപ്‌സൻ ജോസ്, പബ്ലിസിറ്റി കൺവീനർ അഖിൽ സജി, ഫിനാൻസ് കൺവീനർ ഡാനി ബി.തോമസ് എന്നിവർ ജൂബിലി പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ജൂബിലിയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകി വിവിധ പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കും