b
62ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി പുസ്തക വണ്ടി ഓയൂരിലെത്തി

ഓയൂർ : 62-ാം സംസ്ഥാന കലോത്സവത്തിന് വരുന്ന അതിഥികൾക്ക് നൽകുവാനുള്ള പുസ്തകങ്ങൾ ശേഖരിക്കുവാനുള്ള പുസ്തക വണ്ടി ഓയൂരിലും എത്തി. ഓയൂർ കൊച്ചു ഗോവിന്ദ പിള്ള ആശാന്റെ വസതിയായ ഗോവിന്ദ മന്ദിരത്തിൽ വച്ചു നടന്ന പുസ്തക ശേഖരണ യോഗത്തിൽ വെളിവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ അദ്ധ്യക്ഷനായി. കെ.എസ്.ഷിജു കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഉദ്ഘാടനം ചെയ്തു. ആശാന്റെ മൂത്ത മകൻ ഗോപാലകൃഷ്ണപിള്ളയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പുസ്തകം ഏറ്റുവാങ്ങി.സുൽഫി ഓയൂർ, എസ്. അജിത്ത്, കടക്കോട് വിശ്വൻ, പി.കെ.രാമചന്ദ്രൻ, ഷാനവാസ് ഖാൻ ഹരിദാസൻ, ഗോപകുമാർ, മഹാത്മാഗാന്ധി റസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.