k

ചാത്തന്നൂർ: ഓയൂർ സെന്റ് തോമസ് മാർത്തോമ ചർച്ചിന്റെ നേതൃത്വത്തിൽ വേളമാനൂർ ഗാന്ധി ഭവൻ സ്നേഹാ ശ്രമത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ജോയേഷ് ജോൺ സാം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം നഴ്സ് സുധർമ്മണിയുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിച്ചു. സ്നേഹാശ്രമത്തിലെ മാതാപിതാക്കൾക്കായി ക്രിസ്മസ് വിരുന്നും സംഘടിപ്പിച്ചു. മാർത്തോമ ചർച്ച് സെക്രട്ടറി ടി.ജോൺ, ഭാരവാഹികളായ എം.രാജൻ കുട്ടി, ടി.ബാബു, സ്നേഹാമറിയം സാജു, സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, ട്രഷറർ കെ.എം.രാജേന്ദ്രകുമാർ, പി.ആർ.ഒ. ഡോ.രവിരാജ്, കൺവീനർ ബി.സുനിൽ കുമാർ, മാനേജർ പത്മകുമാർ എന്നിവർ പങ്കെടുത്തു.