അഞ്ചൽ: ഏരൂർ തെങ്ങുംപണ ട്രസ്റ്റിന്റെ വാർഷികാഘോഷവും കുടുംബസംഗമവും അഞ്ചൽ റോയൽ ഓഡിറ്റോറിയത്തിൽ ട്രസ്റ്റ് രക്ഷാധികാരി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എൻജിനീയർ കെ.രാഹുൽ അദ്ധ്യക്ഷനായി. അനുഗ്രഹ പ്രഭാഷണവും ഭദ്രദീപം തെളിക്കലും അദ്വൈദാനന്ദ തീർത്ഥസ്വാമി (കാലടി) നിർവഹിച്ചു. സെക്രട്ടറി അജി കെ.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബീനാ മുരളീധരൻ, അഡ്വ. അഞ്ചൽ എസ്.രാജീവ്, എസ്.സോമരാജൻ, വി.യശോദ ,ഡി.വിനോഷ് കുമാർ, എസ്.സന്തോഷ്, അമ്മു, ബിവിത്ര വിനോഷ്, ലക്ഷ്മിദത്ത് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് യശോധരൻ രചന സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികൾ സമ്മാനദാനം എന്നിവയും നടന്നു.