bbbb
ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ.എസ്.എസ് സപ്തദിനസഹവാസ ക്യാമ്പ് തേവന്നൂർ ഗവ.എൽ.പി.എസിൽ ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ബി.മുരളി, മനോജ് കുമാർ, മിനി വർഗ്ഗീസ് തുടങ്ങിയവർ സമീപം

അഞ്ചൽ: ആയൂർ ഗവ.ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് തേവന്നൂർ ഗവ.എൽ.പി.എസിൽ ആരംഭിച്ചു. എസ്.എം.സി.ചെയർപേഴ്സൺ വിജയകുമാരിയുടെ അദ്ധ്യക്ഷതയിൽ ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എം.ദീപാകുമാരി, പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ, മിനി വർഗീസ്, ബി.മുരളി, ആ‌ർ.എസ്.ഷീബ , ജി.അമ്പിളി, അനു വിജയൻ, രജ്ജിത്ത്, മഹേഷ്, സന്തോഷ് കുമാർ, ശ്രീകുമാർ, ശ്രീലത തുടങ്ങിയവർ സംസാരിച്ചു.