കൊല്ലം: 91-ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പരിധിയിൽ എത്തിച്ചേരുന്ന പദയാത്ര സംഘങ്ങളെ കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് മെമ്പർ എ.ഡി.രമേഷ്, കൗൺസിൽ അംഗങ്ങൾ, എസ്.എൻ. ട്രസ്റ്റ് ഭാരവാഹികൾ, വനിതാ സംഘം, യൂത്ത്‌മൂവ്‌മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ, സൈബർസേന, ശാഖായോഗം ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ ചേർന്ന് സ്വീകരിക്കും. 3100ൽപ്പരം ശിവഗിരി തീർത്ഥാടകർക്ക് ഭക്ഷണവും ശീതള പാനിയങ്ങളും നൽകി യാത്ര അയയ്ക്കും.

28ന് വൈകിട്ട് 6ന് കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ കുട്ടനാട് കൈനകരി 23-ാം നമ്പർ ശാഖായോഗത്തിന്റെ പദയാത്ര, 28ന് ഉച്ചയ്ക്ക് 12ന് യൂണിയൻ ഓഫീസിൽ എത്തിച്ചേരുന്ന കുട്ടനാട് സൗത്ത് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പദയാത്ര, 29ന് രാവിലെ 11.30ന് കൊല്ലം യൂണിയൻ ഓഫീസിൽ എത്തിച്ചേരുന്ന തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പദയാത്ര, 29ന് ഉച്ചയ്ക്ക് 12ന് ശാരദാ മഠത്തിൽ എത്തിച്ചേരുന്ന വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പദയാത്ര, 29ന് വൈകിട്ട് 7ന് എസ്.എൻ വനിതാ കോളേജിൽ എത്തുന്ന കോട്ടയം യൂണിയനിലെ 267-ാം നമ്പർ ചെങ്ങളം വടക്ക് ശാഖയുടെ പദയാത്ര, 30ന് രാത്രി 7ന് എസ്.എൻ വനിതാ കോളേജിൽ എത്തുന്ന ചേപ്പാട് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പദയാത്ര, 29ന് രാവിലെ 8ന് കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ എത്തുന്ന തിരുവല്ല യൂണിയനിൽപ്പെട്ട 100-ാം നമ്പർ മുത്തൂർ ശാഖയുടെ പദയാത്ര, 28ന് വൈകിട്ട് 6ന് കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ എത്തിച്ചേരുന്ന ആനപ്രമ്പാൽ വടക്ക് 24-ാം നമ്പർ ഗുരുധർമ്മപ്രചരണസഭയുടെ പദയാത്ര, 28ന് വൈകിട്ട് 6ന് ശാരദാ മഠത്തിൽ എത്തിച്ചേരുന്ന 334-ാം നമ്പർ കീരിക്കാട് ശാഖയുടെ പദയാത്ര, 28ന് ഉച്ചയ്ക്ക് 12ന് എസ്.എൻ.വനിതാ കോളേജിൽ എത്തിച്ചേരുന്ന കോട്ടയം യൂണിയനിലെ 4372-ാം നമ്പർ പുലികുട്ടിശ്ശേരി ശാഖയുടെ പദയാത്ര എന്നീ തീർത്ഥാടന സംഘങ്ങൾക്കാണ് സ്വീകരണം നൽകുന്നത്.

പദയാത്ര കടന്ന് പോകുന്ന ശക്തികുളങ്ങര മുതൽ കൊട്ടിയം വരെയുള്ള സ്ഥലങ്ങളിലെ ശാഖാ യോഗങ്ങൾ സ്വീകരണം നൽകി യൂണിയൻ അതിർത്തിയായ കൊട്ടിയം വരെ അനുധാവനം ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ അറിയിച്ചു.