
കൊല്ലം: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിച്ചു. ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന അനുസ്‌മരണം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരുത്തുറ്റ ഭരണകർത്താവും മികച്ച വാഗ്മിയും കവിയും ആയിരുന്നു അടൽ ബിഹാരി വാജ്പേയ് എന്ന്
ബി.ബി.ഗോപകുമാർ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്. ജില്ലാ വൈസ് പ്രസിഡന്റുമാരായ
ബി.ശ്രീകുമാർ, ശശികല റാവു, തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് സാം രാജ്, ജില്ലാ കമ്മിറ്റി അംഗം എം.എസ്.ലാൽ, ട്രേഡേഴ്സ് സെൽ ജില്ലാ കൺവീനർ ശശികുമാർ, സ്പോർട്സ് സെൽ കൺവീനർ കാവനാട് രാജീവ് എന്നിവർ സംസാരിച്ചു.