വടക്കുംതല : പനയന്നാർ കാവ് ഭഗവതി ക്ഷേത്രത്തിൽ വൃശ്ചികം ഒന്നിന് ആരംഭിച്ച കളമെഴുത്തും ഭദ്രകാളീപാട്ടും ഇന്ന് രാത്രി ഗുരുസി പൂജയോടെ സമാപിക്കും.
ഇന്ന് ഉച്ചയോടെ കളമെഴുത്ത് തുടങ്ങും. അത്താഴപൂജ കഴിഞ്ഞ് മേളം സഹിതം ദേവി സ്തുതികൾ ആരംഭിക്കും. പാട്ടും മേൽശാന്തി സുധാംശു നബൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പൂജയും കഴിഞ്ഞാൽ കമുകിൻ പൂക്കുല കൊണ്ട് കളം മായ്ക്കുന്നതോടെ അനുഷ്ടാനം അവസാനിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അനുഷ്ടാനത്തിൽ ഇപ്പോൾ കളം വരയ്ക്കുന്നതും പാടുന്നതും തേവലക്കര വിജയൻ പിള്ളയാണ്.