nss
കുലശേഖരപുരം കുറുങ്ങപ്പള്ളി ഗവ.വെൽഫെയർ എൽ.പി.സ്കൂളിൽ നടക്കുന്ന എം. എസ്.എം.എച്ച്.എസ്.എസ് കായംകുളം എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സി. ആർ. മഹേഷ് എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കുലശേഖരപുരം കുറുങ്ങപ്പള്ളി ഗവ.വെൽഫെയർ എൽ.പി സ്കൂളിൽ, കായംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. സി. ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. സുരേഷ്ബാബു അദ്ധ്യക്ഷനായി. മുൻ ജില്ലാ കൺവീനർ കെ.വി.വസന്തരാജൻ, പ്രിൻസിപ്പൽ ടി.സിദ്ധിഖ്, പ്രധാനാദ്ധ്യാപിക സി.എസ്. സിന്ധു, സുധീർ ഫർസാന, കുറുങ്ങപ്പള്ളി ശ്രീകുമാർ, ദിയ, വിജയേന്ദ്രൻ വൈ. ഷാജഹാൻ, സി. ലളിത, രാജീവ്, ദിയ തുടങ്ങിയവർ സംസാരിച്ചു.