youth
കെ. കരുണാകരൻ അനുസ്മരണ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ അനുസ്മരണം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ. കരുണാകരൻ അനുസ്മരണ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ അനുസ്മരണം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു.

അഗ്നിപരീക്ഷണങ്ങൾ അതിജീവിച്ച ലീഡറുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠമാണെന്ന് അബിൻ പറഞ്ഞു.

അനുസ്മരണ സമിതി ജില്ലാ ചെയർമാൻ ബി.ശങ്കരനാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ കൺവീനർ അഡ്വ. മണ്ണൂർ വി. കെ.ഐസക്, ജില്ലാ വൈസ് ചെയർമാൻ വിനു മംഗലത്ത്, കോൺഗ്രസ് നേതാക്കളായ അഡ്വ.ജി.അജിത്ത്,റിയാസ് റഷീദ്,അരുൺ ശങ്കർ,ഷിജോ വിളവിനാൽ,എം.ആർ.

മോഹനൻ പിള്ള. ദേവരാജൻ, എസ്.ആർ.കെ പിള്ള, അയത്തിൽ ശ്രീകുമാർ, മാത്യൂസ്, കേശവദാസ്, ദിലീപ് സാഹിബ്‌, അനിൽ പെഴാത്തിൽ, സഞ്ജയ്‌ ചവറ, മഹേഷ്‌ ,സുധീർ കൂട്ടുവിള എന്നിവർ സംസാരിച്ചു.