
കൊല്ലം: കേരള വാണിജ്യ നികുതി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സുമംഗലീ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളിലെയും വിവിധ വികസന പ്രവർത്തനങ്ങളിൽ പെൻഷൻകാരുടെ പങ്കാളിത്വം ഉറപ്പാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.പുഷ്പാംഗദൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഡി.ജോൺ തരകൻ, വർക്കിംഗ് പ്രസിഡന്റ് തറയിൽകടവ് ശശി, ജി.എസ്.ടി ജോയിന്റ് കമ്മിഷണർ ജി.എസ്.ആശാലത, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻ കുമാർ, എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി
ടി.പി.മുഹമ്മദ് ഹനീഫ, ജില്ലാ വൈസ് പ്രസിഡന്റ്, ടി.പ്രസാദ്, ജില്ലാ ട്രഷറർ ബാലകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.