k

ചാത്തന്നൂർ: ജനജീവിതം ദുസഹമാക്കിയ ഇടത് ഭരണം കേരളത്തിലെ ജനങ്ങൾക്ക് തീരാശാപമായി മാറിയെന്നും ജനങ്ങൾ ഇതിൽ നിന്നുള്ള മോചനത്തിനായി കാത്തിരിക്കുകയാണെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല പറഞ്ഞു. പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷനായി.എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷുഹൈബ്, എൻ.ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിയ്ക്കൽ, എസ്.ശ്രീലാൽ, സിസിലി സ്റ്റീഫൻ, പ്രതീഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബിജുവിശ്വരാജൻ, അഡ്വ.ലതമോഹൻ ദാസ്, എൻ.ജയചന്ദ്രൻ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ഷാലു. വി.ദാസ്, രാജൻ കുറുപ്പ്, പ്ലാക്കാട് ടിങ്കു, കെ.ചാക്കോ, സ്റ്റാലിൻ, ചാത്തന്നൂർ വൈ.റഹീം, പാരിപ്പള്ളി വിനോദ്, ബിജു പാരിപ്പള്ളി, വിഷ്ണു ശ്യാം, ടി.എം.ഇഖ്ബാൽ, വരിഞ്ഞം സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.