ഓടനാവട്ടം: 91- ാം നാഗമ്പടം - ശിവഗിരി പദയാത്രയ്ക്ക് വെളിയം പഞ്ചായത്തിലെ എസ്.എൻ.ഡി.പി യോഗം ശാഖകളിൽ 29ന് സ്വീകരണവും ഗുരുദേവ പഠന ക്യാമ്പുകളും സംഘടിപ്പിച്ചിരിക്കുന്നു.

കട്ടയിൽ ശാഖയിലെ ഗുരുക്ഷേത്രത്തിൽ ഗുരുപൂജയും ഗുരുമന്ദിരത്തിൽ ഗുരുദേവ പ്രാർത്ഥനയും നടത്തും. വൈകിട്ട് 4ന് ശാഖാ പ്രസിഡന്റ്‌ ജി. സുരേന്ദ്രന്റെ അദ്ധ്യക്ഷയിൽ തീർത്ഥാടന ചർച്ചാ സമ്മേളനം

നടക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ സതീഷ് സത്യപാലൻ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ മുഖ്യ സന്ദേശം നൽകും. തുടർന്ന് പദയാത്രയ്ക്ക് സ്വീകരണവും മധുരവിതരണവും നടത്തും. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.

വൈകിട്ട് 5ന് ഓടനാവട്ടം ശാഖയുടെ നേതൃത്വത്തിൽ പ്രസിഡന്റ്‌ ടി.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഓടനാവട്ടം ജംഗ്ഷനിൽ പദയാത്രികർക്ക് വരവേൽപ്പ് നൽകും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി ഭദ്രൻ വി.ഐതറയും കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

പരുത്തിയറ ശാഖയിൽ വൈകിട്ട് 4മുതൽ ഗുരുദേവ പാഠന

ക്ലാസ്. ശാഖാ പ്രസിഡന്റ്‌ എസ്.ജയസേനൻ അദ്ധ്യക്ഷനാകും. യൂണിയൻ കൗൺസിൽ അംഗം എസ്. രാജു പരുത്തിയറ ക് ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി ആർ.ഷാജി സ്വാഗതം ആശംസിക്കും.

യൂണിയൻ മുൻ സെക്രട്ടറി ജി.വിശ്വംഭരൻ, യൂണിയൻ വനിതാ സംഘം കൺവീനർ ഡോ. സബീനാവാസുദേവൻ തുടങ്ങിയവർ ക്ലാസ് നയിക്കും.

യൂണിയൻ പ്രസിഡന്റ്‌ സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.അരുൾ എന്നിവർ പങ്കെടുക്കും. വനിതാ സംഘം പ്രസിഡന്റ്‌ ബീന, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് തീർത്ഥാടക സംഘത്തെ സ്വീകരിക്കും.

വെളിയം സെൻട്രൽ ശാഖയിലെ ഗുരു ക്ഷേത്രത്തിൽ രാവിലെ 7 മുതൽ ഗുരുദേവ പ്രാർത്ഥനയും വിശേഷാൽ പൂജകളും ക്ഷേത്രം ശാന്തി ജി. തുളസിധരന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

വൈകിട്ട് 3മുതൽ ശിവഗിരി തീർത്ഥാടന വിഷയത്തിൽ സമ്മേളനം നടക്കും. യൂണിയൻ

പ്രസിഡന്റ്‌ സതീഷ് സത്യപാലൻ ഉദ്ഘാടനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് ജി. രാജേന്ദ്രൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ മുഖ്യ പ്രഭാഷണം നടത്തും.ചടങ്ങിൽ പുതുതായി എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ വെളിയം ജയചന്ദ്രൻ, ബി.സജീവ്, വി.പ്രകാശ്. എന്നിവരെ അനുമോദിക്കും. വൈകിട്ട് 6.15ന് തീർത്ഥാടനപദയാത്രയ്ക്ക് സ്വീകരണവും പ്രാർത്ഥനാ ക്യാമ്പും നടക്കും. യോഗഅംഗങ്ങൾ എല്ലാവരും പങ്കെടുക്കണമെന്ന്

സെക്രട്ടറി എം. ഗാനപ്രിയൻ അറിയിച്ചു.