saplkoc-
കർഷക മോർച്ച ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തഴവ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് ഉപരോധം രാജീവ് തേവലക്കര ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കർഷക മോർച്ച ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവ എ.വി.എച്ച്.എസ് ജംഗ്ഷനിലെ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് ഉപരോധിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് രാജീവ് തേവലക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി.മണി അദ്ധ്യക്ഷനായി. കർഷക മോർച്ച ഓച്ചിറ മണ്ഡലം ജനറൽ സെക്രട്ടറി ദിനേശ് മാളിയേക്കൽ, തഴവ ഗ്രാമ പഞ്ചായത്തംഗം സുശീലാമ്മ

തുടങ്ങിയവർ പങ്കെടുത്തു.