cds-
തൊടിയൂർ പഞ്ചായത്ത് സി.ഡി.എസ് അയൽക്കൂട്ടങ്ങൾക്ക് പിന്നാക്ക വികസന കോർപ്പറേഷൻ മൈക്രോ ക്രഡിറ്റ് പദ്ധതി പ്രകാരം അനുവദിച്ച തുകയുടെ ചെക്ക് ഡയറക്ടർ ബോർഡ് അംഗം ടി.ഡി. ബൈജു കൈമാറുന്നു

തൊടിയൂർ: കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷന്റെ കരുനാഗപ്പള്ളി ഉപജില്ലാ ഓഫീസിൽ നിന്ന് മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിപ്രകാരം തൊടിയൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിലെ 21 അയൽക്കൂട്ടങ്ങളിൽപ്പെട്ട 226 അംഗങ്ങൾക്കായി 1.91കോടി രൂപ വായ്പയായി വിതരണം ചെയ്തു. ഇടക്കുളങ്ങര രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എസ്.ബി.സി.ഡി.സി ഡയറക്ടർ ബോർഡ് അംഗം ടി.ഡി. ബൈജു ചെക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ കല സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.