ഓയൂർ : ഓയൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെയും കൊല്ലം ജില്ല അന്ധത നിവാരണ
സൊസൈറ്റിയുടെയും ശ്രീ ആയിരവല്ലി പാറ പരിസ്ഥിതി സംരക്ഷണ സമിതിയുടെയും കണ്ണങ്കോട് ഖാദി ജംഗ്ഷൻ പൗരസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയവും നടക്കും. ചെറിയ വെളില്ലൂർ കെ .പി .എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് 30ന് രാവിലെ 8 മണി മുതൽ ഒരു മണി വരെ നടക്കുന്ന ക്യാമ്പിന് തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാർ നേതൃത്വം നൽകുന്നു.