
കൊല്ല: കൊല്ലം പള്ളിമുക്കിൽ യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുറ്റവിചാരണ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ബേബിസൺ അദ്ധ്യക്ഷനായി. എൻ.കെ പ്രേമചന്ദ്രൻ എം.പി,രാജേന്ദ്ര പ്രസാദ്, എ.എ അസീസ്, കെ.സി.രാജൻ, എ.ഷാനവാസ് ഖാൻ, സജി ഡി.ആനന്ദ്, അൻസർ അസീസ്,കെ.രാജഗോപാൽ, ജയപ്രകാശ്, ആദിക്കാട് മധു , എം.നാസർ, പാലത്തറ രാജീവ്, എൻ.നൗഷാദ്, നാസിമുദീൻ പള്ളിമുക്ക്, കിടങ്ങിൽ സുധീർ, മുള്ളുകാട്ടിൽ സാദിക്ക്, ഡി.എസ്.സുരേഷ്, ഷറഫുദീൻ എന്നിവർ സംസാരിച്ചു.