കൊല്ലം: സാമ്പത്തികകാര്യ വിദഗ്ദ്ധ ഡോ.മേരി ജോർജ് എഴുതിയ 'കേരളസമ്പദ്ഘടന നിഴലും വെളിച്ചവും' എന്ന കൃതിയെ ആസ്പദമാക്കിയുള്ള പുസ്തക ചർച്ച മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സമ്പദ്ഘടനയുടെ തകർച്ചയ്ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. പരിധി വിട്ടുള്ള കടമെടുപ്പും അശാസ്ത്രീയമായ നികുതി ഘടനയും നികുതി പിരിവിലെ അലംഭാവവുമാണ് കേരളത്തെ കടക്കെണിയിലാക്കിയതെന്ന് ചെന്നിത്തല പറഞ്ഞു.പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി വൈസ് ചെയർമാൻ പഴകുളം മധു അദ്ധ്യക്ഷനായി. .ചർച്ചയിൽ ഡോ ആർ.രാജീവൻ, ഡോ.മേരി ജോർജ് , ഡോ.സി.എ.പ്രിയേഷ്, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, സൊസൈറ്റി ജില്ലാ കോർഡിനേറ്റർ ഡോ.നടയ്ക്കൽ ശശി തുടങ്ങിയവർ സംസാരിച്ചു.