kutta
വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ.അനിയും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുധീർ, ഡെപ്യൂട്ടി റെയ്ഞ്ച് ഒാഫീസർ സന്തോഷ് എന്നിവർ പുതിയ കുട്ടവഞ്ചിയോടൊപ്പം

കൊല്ലം: ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ശെന്തുരുണിയിലെ കുട്ട വഞ്ചി യാത്ര ടൂറിസ്റ്റുകൾക്ക് ഹരമാകുന്നു. കർണാടകയിൽ നിന്നാണ് കുട്ട വഞ്ചികൾ കൊണ്ടുവരുന്നത്. ഒരുവഞ്ചിയുടെ കാലാവധി ആറുമാസമാണ്. ഓരോ വർഷവും പുതുതായി വഞ്ചികൾ യാത്രയ്ക്കായി കൊണ്ടുവരും ഒരെണ്ണത്തിൽ നാലുപേർക്ക് യാത്ര ചെയ്യാം. ഒരുമരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരിണി.ചെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.ശെന്തുരുണിപ്പുഴ, കഴുത്തുരുട്ടിപുഴ,കുളത്തൂപ്പുഴ എന്നിവ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ സംഗമിച്ച് കല്ലടയാറായി ഒഴുകുന്നത് ഇവിടെ കാണാം.ഇതിന് സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജലസംഭരണിയും സമീപ പ്രദേശങ്ങളിലെ വനങ്ങളും ചേർന്നതാണ് ഈ വന്യജീവി സങ്കേതം.