photo
കെ.ആർ.ഡി.എസ്.എ സംസ്ഥാന ട്രഷറർ ജെ ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്

കരുനാഗപ്പള്ളി: ഭൂമി തരം മാറ്റത്തിന് വില്ലേജ് ഓഫീസുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് കെ.ആ.ഡി.എസ്.എ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ്‌ എം. സാബുവിന്റെ അദ്ധ്യക്ഷതയിൽ ആർ. രാമചന്ദ്രൻ നഗറിൽ കൂടിയ സമ്മേളനം സംസ്ഥാന ട്രഷറർ ജെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഐ.സബീന രക്തസാക്ഷി പ്രമേയം, വി .എസ്. അർച്ചന അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി.ആർ.സുഭാഷ് സംഘടനാ റിപ്പോർട്ടും താലൂക്ക് സെക്രട്ടറി അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും എസ്.ഷിജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങങ്ങളായ എ.ഗ്രേഷ്യസ്, സതീഷ് കെ ഡാനിയേൽ, ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി ഗുരുപ്രസാദ് ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ആർ.അനീഷ്, രാജേഷ്‌കുമാർ, സജില, അശോകൻ, ജുനിത എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണം ഉടൻ ആരംഭിക്കുക, ജനസംഖ്യാനു പാതികമായി തേവലക്കര വില്ലേജ് വിഭജിക്കുക, തരം മാറ്റ ജോലികൾക്ക് വില്ലേജ് ഓഫീസിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ പ്രമേങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. സി.എം. അനിൽകുമാർ സ്വാഗതവും ദേവകുമാർ നന്ദിയും പറഞ്ഞു. എം.സാബു (പ്രസിഡന്റ്‌ ) , എസ്.അനിൽകുമാർ (സെക്രട്ടറി ), എസ്. ഷിജു (ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.