chetti-
ചാത്തന്നൂർ ചെട്ടിക്കുടി കുടുംബ സംഗമത്തിന് കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ തങ്കപ്പൻ നെടിയവിള, സരോജിനി പാട്ടത്തിൽ, ദാസൻ ചുണ്ണാമ്പുകുന്നിൽ, ആനന്ദഭായി കുന്നത്ത്, പള്ളിമൺ വിലാസലതിക എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കുന്നു. കാവിള എം. അനിൽകുമാർ , ഡോ.കെ.വി.സനൽകുമാർ, ഡോ.സുശീലൻ എന്നിവരും കുടുംബാംങ്ങളും സമീപം

കൊല്ലം: ചാത്തന്നൂർ ചെട്ടിക്കുടി കുംടുംബ സംഗമം ചാത്തന്നൂർ ജെസീക്ക ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ പാട്ടത്തിൽ സരോജിനി, നെടിയവിള തങ്കപ്പൻ, ചുണ്ണാമ്പുകുന്നിൽ വിഷ്ണുദാസൻ, കുന്നത്തു ആനന്ദഭായി, മുണ്ടുകോണത്തു വിലാസലതിക എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. ഡോ.കെ.വി.സനൽ കുമാർ അദ്ധ്യക്ഷനായി. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ സി.എസ്.രവീന്ദ്രൻ,രത്നവല്ലി, ലീലാ ദേവദാസ്,ശശികല ഗോപാലകൃഷ്ണൻ, വിമല സരസൻ, മൂത്തേടത്തു ശ്രീദേവി, ഉന്നത ബിരുദം നേടിയ ഡോ.സുശീലൻ, ഡോ.സുഷ്മ, ഡോ.ഇന്ദു ലേഖ, അവാർഡ് ജേതാക്കളായ ശുഭസനൽകുമാർ, കാവിള എം.അനിൽകുമാർ, പള്ളിമൺ ദീപ്തി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മത്സരങ്ങളിൽ വിജയിച്ച നിവേദ് നിതാന്ത്, സായിഗംഗ, അഞ്‌ജലി പ്രസീദ്, ശ്വേത, ഭദ്രാ സകലോവ്, അഞ്ജന സുശീൽ, അഞ്ജിത സുശീൽ, ശ്രീനിധി, പുണ്യ ദീപ്തി, വൈഗ അജിത്, ആർഷ ഹരി എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ ശാലി ഗുരുദാസ്, രമ്യ രവി, അംബിക, സുനിമോൾ, അനിതാ പട്ടേൽ, ലതിക, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കാവിള എം.അനിൽകുമാർ സ്വാഗതവും പുഷ്പാസനൻ നന്ദിയും പറഞ്ഞു.