photo
പുനലൂർ സോമരാജൻ

കരുനാഗപ്പള്ളി : വൃക്ഷ വ്യാപന പരിസ്ഥിതി സംഘടനയായ നന്മ മരത്തിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സദ്ഭാവന പുരസ്കാരം പത്തനാപുരം ഗാന്ധിഭവനിലെ ഡോ. പുനലൂർ സോമരാജന് നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നന്മ മരത്തിന്റ ആറാം വാർഷികത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് 3ന് പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അവാർഡ് ദാനം നിർവഹിക്കും. 10,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സി.ആർ.മഹേഷ് എം.എൽ.എ, ഡോ. ദിലീപ് കണ്ണൂർ, സമീർ സി.കോഴിക്കോട്, അനി മങ്ക് എന്നിവർക്കും അവാർഡുകൾ സമ്മാനിക്കും.. വാർത്താസമ്മേളനത്തിൽ നന്മ മരം സ്ഥാപക ചെയർമാൻ സൈജു ഖാലിദ്, ദേശീയ കോ-ഓർഡിനേറ്റർ ഷാജഹാൻ രാജധാനി എന്നിവർ പങ്കെടുത്തു.