പുനലൂർ : കരവാളൂർ എബ്രഹാം മാർത്തോമാ മെമ്മോറിയൽ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടന സംഗമം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു പാപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൻ ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.ഷാജി മുൻ അദ്ധ്യാപകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, കരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ, ഷാർളി ബെഞ്ചമിൻ, ഹെഡ് മാസ്റ്റർ ജേക്കബ് അറയ്ക്കൽ, വാർഡ് മെമ്പർമാരായ ജി.യോഹന്നാൻ കുട്ടി, ലിസി ഷിബു , ആർ.ബിന്ദു, പി.ടി.എ പ്രസിഡന്റ് വി.രാജൻ പിള്ള , സുജാ ജോർജ് , എം.മോഹനൻ പിള്ള , മുഹമ്മദ് അസ്ലാം തുടങ്ങിയവർ സംസാരിച്ചു.