പത്തനാപുരം: ചിറ്റാർ ശ്രീനാരായണ നഗറിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടക സംഘം നയിച്ച പദയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരണം നൽകി. യൂണിയൻ ആസ്ഥാനത്ത് നടന്ന സ്വീകരണ യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ റിജു.വി.ആമ്പാടി, വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപ ജയൻ സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ എസ്.ശശിപ്രഭ,യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് എം.മഞ്ചേഷ്, ജോ.സെക്രട്ടറി വി.അനീത്, പിറവന്തൂർ പടിഞ്ഞാറ് ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ജയചന്ദ്ര പണിക്കർ,പെരുംന്തോയിൽ ശാഖ അഡ് മിനിസ്ട്രേറ്റ് കമ്മിറ്റി ചെയർപേഴ്സൺ ഗീതകുമാരി, മിനി പ്രസാദ്, എം.മായ, വസന്ത സതീശൻ, ലീനറാണി തുടങ്ങിയവർ സംസാരിച്ചു.