കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ ''ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര നടൻ പയ്യൻസ് ജയകുമാർ നിർവഹിച്ചു. ചവറ ബി.ജെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ ഓഫീസ് അങ്കണത്തിലാണ് രണ്ടാംഘട്ട കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്. ആർ.ഷെറിൻ രാജ് സ്വാഗതവും വൈ. സജികുമാർ നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലർ സിന്ധു , കൃഷി ഓഫീസർ ബിന്ദു, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ ഡോ.ഗോപകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. മനോജ് കുമാർ, അജയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടി സംഘടിപ്പിച്ചു.