photo
അലയമൺന്യൂ എൽ.പി സ്കൂളിൽ നടന്ന എൻ.എസ്.എസ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാ‌ർ ഭദ്രദീപം തെളിക്കുന്നു. അംബികാകുമാരി, അസീന മനാഫ് തുടങ്ങിയവർ സമീപം

അഞ്ചൽ: ശബരിഗിരി ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് അലയമൺ ന്യൂ എൽ.പി സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബികാകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അലയമൺ പഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് അദ്ധ്യക്ഷയായി. ശബരിഗിരി സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഡാനിയേൽ, വാ‌‌ർഡ് മെമ്പർ ബിന്ദു, ഷിഫി, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.