viswakarmma-

കൊല്ലം: ശ്രീവിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംഘടിപ്പിക്കുന്ന 7-ാം പഞ്ചവേദസദ്മത്തിന്റെ ആദ്ധ്യാത്മിക സമ്മേളനം വിശ്വകർമ്മ സർവീസ് സൊസൈറ്റി കൊല്ലം താലൂക്ക് സെക്രട്ടറി പനയം സതീഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു. പനയം വടക്ക് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആദ്ധ്യാത്മിക സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് എ.അശോകൻ അദ്ധ്യക്ഷനായി. എം.അരുൺ,രാജഗോപാലൻ ആചാരി, ജഗദംബാൾ, എസ്.സന്ദീപ്, ആറ്റൂർ ശരച്ചന്ദ്രൻ, പി.വിജയബാബു, ആശ്രാമം സുനിൽകുമാർ, കെ.പ്രസാദ്, എൽ.പ്രകാശ്, രാമചന്ദ്രൻ കടകമ്പള്ളി എന്നിവർ സംസാരിച്ചു.