കൊല്ലം : ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്ര ആർ.ശങ്കറിന്റെ ജന്മഗ്രാമമായ പുത്തൂരിൽ നിന്ന് ഇന്ന് പുറപ്പെടുമെന്ന് സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അറിയിച്ചു. എഴുകോൺ രാജ്‌മോഹൻ പദയാത്ര ക്യാപ്ടനും ശാന്തിനി കുമാരൻ,കെ.എസ്.നടരാജൻ ഉഷസ്, ഇടമൺ രതീ സുരേഷ്, ശോഭന ആനക്കോട്ടൂർ എന്നിവർ ഉപ ക്യാപ്ടൻമാരുമാണ്. 28ന് പുത്തൂർ മണ്ഡപം ജംഗ്‌ഷനിൽ രാവിലെ 9ന് ഡോ.സി.രത്നാകരൻ ദീപ പ്രകാശനം നടത്തും. 9.10ന് നവോത്ഥാന കാവ്യാലാപനം കവി ഉണ്ണി പുത്തൂർ നയിക്കും. 10ന് ശിവഗിരി തീർത്ഥാടന പദയാത്രികരുടെ മഹാസംഗമം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും.

സംഘം ചെയർമാൻ എഴുകോൺ രാജ്‌മോഹൻ അദ്ധ്യക്ഷനാകും. പദയാത്രയുടെ ഉദ്‌ഘാടനം പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ നിർവഹിക്കും. മതാതീത ആത്മീയ സമ്മേളനം മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ നിർവഹിക്കും. തീർത്ഥാടന രഥത്തിൽ സിനിമ നിർമ്മാതാവ് വിനായക എസ്.അജിത് കുമാർ ദീപം തെളിക്കും

91 മത് ശിവഗിരി തീർത്ഥാടന പുരസ്‌കാരം അഡ്വ.കെ.അനിൽ കുമാർ അമ്പലക്കരയ്ക്ക് മന്ത്രി സമ്മേളനത്തിൽ നൽകും. ശിവഗിരി മഠത്തിലെ സ്വാമി ബോധി തീർത്ഥ അനുഗ്രഹ പ്രഭാഷണണം നടത്തും. പ്രൊഫ.ജി.മോഹൻദാസ്, കെ.എസ്.വേണുഗോപാൽ,ഓടനാവട്ടം എം.ഹരീന്ദ്രൻ,കെ.മധുലാൽ, ബി.സ്വാമിനാഥൻ, ശാന്തിനി കുമാരൻ, വർക്കല മോഹൻദാസ്,വസന്ത കുമാർ കല്ലും പുറം,പി.ശശിധരൻ പിള്ള, പാത്തല രാഘവൻ, പുതുക്കാട്ടിൽ വിജയൻ, നെടുമൺകാവ് ബേബി സുകുമാരൻ, കെ.ദിനേശ് കുമാർ കോട്ടാത്തല എന്നിവർ സംസാരിക്കും.