
കൊല്ലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തലവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ഫാസിസ്റ്റ് വിമോചന സദസ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു മാത്യു ഉദ്ഘാടനം ചെയ്തു. തലവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ടി.എം.ബിജു അദ്ധ്യക്ഷനായി.
യു.ഡി.എഫ് പത്തനാപുരം നിയോജകമണ്ഡലം ചെയർമാൻ ജി .രാധാമോഹനൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാൻ, വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവ്, മണ്ഡലം പ്രസിഡന്റുമാരായ കുട്ടപ്പൻ നായർ, വേണു പിള്ള, ഉജ്വലകുമാർ, കുന്നിക്കോട് ഷാജഹാൻ,സജി യോഹന്നാൻ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.ആർ.സൂര്യനാഥ്, ഗിരിജ രാജൻ, വർഗീസ് തോമസ്, സാലി തോമസ്, അജിത്ത് മേലില, പ്രേയ്സൺ ഡാനിയേൽ, കുമാരി വിജയൻ, തലച്ചിറ അസിസ്, സന്തോഷ് ബേബി തേവലക്കര, നസിർ കുന്നിക്കോട്, റാണി, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു