പത്തനാപുരം : കടയ്ക്കാമൺ അംബേദ്‌കർ ഗ്രാമം കമ്മ്യൂണിറ്റി ഹാളിൽ സമത സൈനിക് ദൾ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഞ്ചദിന പരിശീലന ക്യാമ്പ് നടന്നു. സമാപന സമ്മേളനം ശ്രീനാരായണ സ്റ്റഡി സർക്കിൾ സംസ്ഥാന പ്രസിഡന്റ് പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഇലവും തിട്ട മഹാകാരുണിക ബുദ്ധ വിഹാർ ബുദ്ധ ഭിക്ഷു ബന്ദെകശ്യപ് ധർമ്മ ദീപം തെളിച്ച് ധർമ്മ പ്രഭാഷണം നടത്തി. എസ്.എസ്.ഡി സംസ്ഥാന കമ്മിറ്റി ഇന്റർലക്ച്ചൽ ചീഫ് മാർഷൽ ജി .ചന്ദ്രബാബു ആലപ്പി അദ്ധ്യക്ഷനായി. വർക്കല രവി മുഖ്യപ്രഭാഷണം നടത്തി.കൊല്ലം ജില്ലാ എസ്.എസ്.ഡി കോ -ഓർഡിനേറ്റർ പ്രശാന്ത്, എസ്.പ്രസന്ന കുമാരി, ഏനാത്ത് ശിവരാജൻ, കുളനട അജിത്ത്, തോപ്പു പാറ അജയ് എന്നിവർ സംസാരിച്ചു. എസ്.എസ്.ഡി സംസ്ഥാന ഓർഗനൈസർ മാർഷൽ അഡ്വ.പിറവന്തൂർ ശ്രീധരൻ സ്വാഗതവും അസി.കോഡിനേറ്റർ വാളകം ലിജു നന്ദിയും പറഞ്ഞു.