
കൊല്ലം: കുരീപ്പുഴ യു.പി.എസ് നഗർ റെസിഡൻസ് അസോസിയേഷന്റെ 7-ാമത് വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. കുരീപ്പുഴ എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങ് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ യു.പവിത്ര ഉദ്ഘാടനം ചെയ്തു. യു.പി.എസ് നഗർ പ്രസിഡന്റ് കെ.പത്മരാജൻ നായർ അദ്ധ്യക്ഷനായി. ചടങ്ങിൽ ചികിത്സാസഹായവും ക്രിസ്മസ് പുടവ വിതരണവും കൗൺസിലർ ഗിരിജാ സന്തോഷ് നിർവഹിച്ചു. കെ.പി.എ.സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.തേവള്ളി ഡിവിഷൻ കൗൺസിലർ ശൈലജ, കുരീപ്പുഴ മോഹനൻ, അജിത്കുമാർ, കുരീപ്പുഴ സിറിൽ, ജയമോഹൻ പരവൂർ, എൻ.ഗോപാലകൃഷ്ണൻ, ബാലചന്ദ്രൻ, നിസാം, രാജേഷ് എന്നിവർ സംസാരിച്ചു.