arst

കൊല്ലം: ചാത്തിനാംകുളം വയലിൽ പുത്തൻ വീട്ടിൽ ഷമീറി​നെ (48) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചവറ വാച്ചാഴത്ത് ലക്ഷം വീട് കോളനിയിൽ കിഴക്കതിൽ വീട്ടിൽ നിന്നു ചന്ദത്തോപ്പ് കൊറ്റംകര കുന്നുംപുറത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൂരി നിസാർ എന്ന നിസാർ (48) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 10 ന് ചാത്തിനാംകുളം പുലരി നഗറിന് സമീപത്താണ് നിസാറും ഷമീറും തമ്മി​ൽ വാക്കുതർക്കമുണ്ടാവുകയും പാറക്കല്ലുപയോഗിച്ച് ഷമീറിനെ ആക്രമിക്കുകയും ചെയ്തത്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, കലാം, സി.പി.ഒ അനുരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.