photo
എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ ആസ്ഥാനത്തെത്തിയ രണ്ട് ശിവഗിരി തീർത്ഥാടന പദയാത്രകളുടെയും സ്വീകരണ യോഗം യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് വരവേൽപ്പ് നൽകി. ഗുരുധർമ്മ പ്രചരണ സഭ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെയും ശിവഗിരി തീർത്ഥാടക സംഘം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ പുനലൂർ യൂണിയൻ ആസ്ഥാനെത്തിയ രണ്ട് പദയാത്രയക്കാണ് യൂണിയൻ നേതാക്കൾക്ക് പുറമെ , യൂണിയൻ വനിതസംഘം, യൂത്ത് മൂവ്മെന്റ് നേതാക്കൾ സ്വീകരണം നൽകിയത്. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യോഗം ഡയറ്കടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, എസ്.എബി, അടുക്കളമൂല ശശിധരൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി.അനീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.