
പുനലൂർ: ഐക്കരക്കോണത്തെ ബാലസംഘം പ്രവർത്തകർ ക്രിസ്മസിനോടനുബന്ധിച്ച് കരോൾ നടത്തി സ്വരൂപിച്ച തുക ജീകാരുണ്യ സംഘടനയായ സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് നൽകി. ഐക്കരക്കോണത്ത് ചേർന്ന യോഗത്തിൽ ബാലസംഘം പ്രവർത്തകർ ട്രസ്റ്റ് ചെയർമാൻ അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ,ട്രസ്റ്റ് ,സെക്രട്ടറി വത്സലാമ്മ എന്നിവർക്ക് തുക കൈമാറി. ട്രസ്റ്റ് ജീവകാരുണ്യ സഹായസമിതി ചെയർമാനും, മുൻ വാർഡ് കൗൺസിലറുമായ എസ്.സുബിരാജ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ കെ.പുഷ്പലത, അനിതകുമാരി,മുൻ വാർഡ് കൗൺസിലർ .പ്രീയ സുബിരാജ്,ഷാഹിന സജ്ഞയ്ഖാൻ, ബാലസംഘം ഭാരവാഹികളായ അക്ഷയ രാജ്,വൈശാഖ്, ആർ.തേജസ്, അശ്വിൻ, ഇന്ദുചൂഡൻ, ആരോമൽ ഷാജി,ആദിത്യ തുടങ്ങിയവർ സംസാരിച്ചു.