 
പത്തനാപുരം: എസ്.എൻ.ഡി.പിയോഗം 3623ാം നമ്പർ പിറവന്തൂർ ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവന്തൂർ ഗുരുദേവ ക്ഷേത്രത്തിൽ എത്തിയ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് വമ്പിച്ച സ്വീകരണം നൽകി. പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഡി.രാജു അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, തീർത്ഥാടക സംഘം ജനറൽ കൺവീനർ സി.എസ്.വിശ്വംഭരൻ, പദ യാത്ര ക്യാപ്ടൻ പി.എസ്.ലാലൻ,കൺവീനർ കെ.ആർ.രവീന്ദ്രൻ, കോ-ഓഡിനേറ്റർ എൻ.കെ.സോമസുന്ദരൻ, പത്തനാപുരം യൂണിയൻ കൗൺസിലർ റിജു വി.ആമ്പാടി, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപ ജയൻ,ശാഖ സെക്രട്ടറി ജി.സുജാതൻ, വൈസ് പ്രസിഡന്റ് വി.വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.