കൊല്ലം :ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്ന് ആരംഭിച്ച 32-ാം ശിവഗിരി തീർത്ഥാടന പദയാത്രയുടെ മഹാസംഗമം മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളെയും കർമ്മയോഗം കൊണ്ട് ഗുരു നവീകരിച്ചു. ഭൗതികതയും ആത്മീയവുമായ നീതി എല്ലാവർക്കും ലഭിക്കണമെന്ന നിർബന്ധം ഗുരുവിന് ഉണ്ടായിരുന്നു. ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനായിരുന്നു ഗുരു. ലോകത്തിന്റെ തന്നെ വിമോചന ശാസ്ത്രമാണ് ഗുരുദേവദർശനം. എവിടെയെല്ലാം ചേരിതിരിഞ്ഞ് ആൾക്കാർ പോരടിക്കുന്നുവോ അവിടെയെല്ലാം ഗുരുദർശനം എത്തുമെന്നും ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു. തീർത്ഥാടന പദയാത്രയുടെ ഉദ്ഘാടനം, പദയാത്ര ക്യാപ്ടൻ എഴുകോൺ രാജ് മോഹൻ, ഉപ ക്യാപ്ടൻമാരായ ശാന്തിനി കുമാരൻ, കെ.എൻ.നടരാജൻ, ഉഷസ്, രതി സുരേഷ്, ശോഭന ആനക്കോട്ടൂർ എന്നിവർക്ക് പീതപതാക നൽകി മുൻ എം.എൽ.എ അഡ്വ.പി.ഐഷാപോറ്റി നിർവഹിച്ചു. 91-ാം ശിവഗിരി തീർത്ഥാടന പുരസ്കാരം അഡ്വ.അനിൽകുമാർ അമ്പലക്കരയ്ക്ക് സ്വാമി കൃഷ്ണാനന്ദ നൽകി .സമ്മേളനത്തിൽ ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷനായി. പ്രൊഫ.ജി.മോഹൻദാസ്, കെ.എസ്. വേണുഗോപാൽ, ബി.സ്വാമിനാഥൻ, പാത്തല രാഘവൻ, കെ.മധുലാൽ, ബിനു ചുണ്ടാലിൽ, കവി ഉണ്ണി പുത്തൂർ, ശാന്ദിനി കുമാരൻ, ലതികാ രാജൻ, പി.ശശിധരൻ പിള്ള, ക്ഷേത്ര രക്ഷാധികാരി തുടങ്ങിയവർ സംസാരിച്ചു. പദയാത്ര എഴുകോൺ വഴി കരിപ്രയിൽ സമാപിച്ചു. 29ന് നെടുമൺകാവ് ,കൊട്ടറ,ചാത്തന്നൂർ വഴി നെടുങ്ങോലത്ത് സമാപിക്കും. 30ന് പരവൂർ, ഇടവ,കാപ്പിൽ,വർക്കല വഴി ശിവഗിരിയിലെത്തും. 31ന് യാത്ര സമാപിക്കുമെന്ന് ജനറൽ കൺവീനർ ബി.സ്വാമിനാഥൻ പറഞ്ഞു.