vadakecvila-

ഇരവിപുരം: വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാമത് ജന്മദിനാചരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പതാക ഉയർത്തി ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ വടക്കേവിള അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ, എം.സുജയ്, ശിവപ്രസാദ്, വീരേന്ദ്രകുമാർ, ബിനോയ് ഷാനൂർ, ശിവരാജൻ വടക്കേവിള, സാദത്ത് ഹബീബ്, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.