കൊല്ലം: മുഹമ്മദ് റഫി ഫൗണ്ടേഷൻ ഫാമിലി മ്യൂസിക് ക്ലബ്‌ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷന്റെ 6-ാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് റഫി ഗാനങ്ങളുടെ സംസ്ഥാനതല മത്സരം നടത്തുന്നു. പ്രാഥമിക റൗണ്ട് 31ന് കൊല്ലം റെഡ്ക്രോസ് സോസൈറ്റി ഹാളിലും സമ്മാനദാനം ജനുവരി 7 ന് കൊല്ലം എൻ.എസ്.എസ് ഓഡിറ്റോറിയത്തിലും നടക്കും. 23 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 20000, 10000, 5000 രൂപ സമ്മാനം ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 200 രൂപ. ഫോൺ​: 9072290902, 8281212645