
കൊല്ലം: മാർക്സിസ്റ്റ് ഭരണകൂട ഭീകരതയ്ക്കെതിരെ വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിമോചന സദസ് കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ അദ്ധ്യക്ഷനായി.
ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, ബിനോയി ഷാനൂർ, വീരേന്ദ്രകുമാർ, പി.വി.അശോക് കുമാർ, കൃഷ്ണകുമാർ, അസീമുദ്ദീൻ, ഗോപാലകൃഷ്ണൻ, അയത്തിൽ ശ്രീകുമാർ, ഷാജി പറങ്കിയാംവിള, ബിജു പുളിയത്തുമുക്ക്, ഉപേന്ദ്രൻ മുണ്ടയ്ക്കൽ, അൻവർ ചാണകേയൻ, ലൈല കുമാരി, സന്തോഷ്, രാജേന്ദ്രൻ, ജീജ പശുപാലൻ, എന്നിവർ സംസാരിച്ചു. ഫൈസൽ നന്ദി പറഞ്ഞു.