കൊല്ലം: വീട്ടിൽ വച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും ശിക്ഷ. കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വർഷം തടവും ഇന്ത്യൻ ശിക്ഷ നിയമം 354 ബി പ്രകാരം ഏഴു വർഷം തടവും കോടതി വിധിച്ചു കൊല്ലം ഫസ്റ്റ് ക്ളാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സേഷൻസ് (പോക്സോ) കോടതി ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.

കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കവേ .2021 ൽ ആണ് പീഡനം നടന്നത്. രണ്ടുതവണ പിതാവ് പീഡനത്തിനിരയാക്കി. ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് അമ്മ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ പെൺകുട്ടി ഏഴുമാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സിസേറിയൻ നടത്തി. കുഞ്ഞ് ഒമ്പത് ദിവസത്തിന് ശേഷം മരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോജ തുളസീധരൻ, അഡ്വ. അഞ്ജിത രാജ്, അഡ്വ. റജി സി.രാജ്, മഞ്ജുഷ എന്നിവർ ഹാജരായി.