ചാത്തന്നൂർ:കല്ലുവാതുക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം ജന്മദിനം ഡി.സി.സി സെക്രട്ടറി പി.പ്രതീഷ് കുമാർ കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.ലതാമോഹൻദാസ് പാർട്ടി പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു വിശ്വരാജൻ അദ്ധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാക്കളെ

യു.ഡി.എഫ് ചെയർമാൻ വട്ടകുഴിക്കൽ മുരളി ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ നിതിൻ കല്ലുവാതുക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ നീന റെജി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അജിത് ലാൽ,രാജേഷ് കല്ലുവാതുക്കൽ,പാറയിൽ രാജു,തോമസ് കുട്ടി,മനോഹരകുറുപ്പ്,വിജയമ്മ, അന്നമ്മ ചാക്കോ, ഉഷ രാജേന്ദ്രൻ, പാറയിൽ മധു,ജെ.ചാക്കോ, കുര്യൻ പാപ്പച്ചൻ, ഷാജിലാൽ, അനു മുരളി, ബിന്ദു ഹരിലാൽ, കൊച്ചു മോൻ, സി.ടി.തുളസി, ഐസക് തുടങ്ങിയവർ സംസാരിച്ചു.