കരുനാഗപ്പള്ളി :നവകേരള സദസിനുവേണ്ടി സർക്കാർ ഉദ്യോഗസ്ഥർ പിരിച്ച പണത്തിന്റെ കണക്ക് പുറത്തു വിടണമെന്ന് സി.ആർ.മഹേഷ് എം. എൽ. എ ആവശ്യപ്പെട്ടു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിമോചന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസിന്റെ പേരിൽ കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം ഫണ്ട് പിരിവ് നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതികൾ പൂർത്തിയാക്കാൻ ഫണ്ടില്ലാതെ വലയുന്ന പഞ്ചായത്തുകളെ വിരട്ടിയാണ് അൻപ്പതിനായിരം രൂപ വീതം വാങ്ങിയതെന്നും സി.ആർ.മഹേഷ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് അദ്ധ്യക്ഷനായി. കെ.ജി.രവി, തൊടിയൂർ രാമചന്ദ്രൻ, എം.അൻസർ,ചിറ്റൂമൂല നാസർ, മുനമ്പത്ത് വഹാബ്, നജീബ് മണ്ണേൽ, സോമൻപിള്ള, അഡ്വ. സി.ഒ.കണ്ണൻ, സുന്ദരേശൻ, സോമരാജൻ,തുളസി,എൻ.അജയകുമാർ, മാരിയത്ത് ബീവി, ആർ.എസ്. കിരൺ, മായ സുരേഷ്, ബോബൻ ജി നാഥ് എന്നിവർ സംസാരിച്ചു.