photo
ക്ടാക്കോട് കുടുംബക്ഷേമസമിതിയുടെകുടുംബസംഗമത്തിൽ കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തുന്നു

കരുനാഗപ്പള്ളി: ക്ടാക്കോട് കുടുംബക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുടുംബസംഗമവും അവാ​ർഡ് വിതരണവും സംഘടിപ്പിച്ചു. മുതിർന്ന കുടുംബാംഗങ്ങളേയും കലാപ്രതിഭകളേയും ചടങ്ങിൽ വെച്ച് ആദരിച്ചു. കുതിരപ്പന്തി ലോർഡ് കൃഷ്ണ ഇംഗ്ലീഷ് മീഡിയം സ്​കൂളിൽ നടന്ന യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഗേളി ഷൺമുഖൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ശ്രീലത, തഴവ ഗ്രാമപഞ്ചായത്ത് മെമ്പർ വി.വിജു കിളിയൻതറ, ഉപരക്ഷാധികാരി കെ.കൃഷ്ണൻകുട്ടി, വനിതാ വേദി പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ടീച്ചർ, സെക്രട്ടറി എസ്.ഷീജ, കലാവേദി പ്രസിഡന്റ് സംഗീത സജീവ്, സെക്രട്ടറി എസ്.അച്ചു തുടങ്ങിയവർ സംസാരിച്ചു. സദാശിവൻ വള്ളികുന്നം അദ്ധ്യക്ഷനായി. ആർ.സുദേശൻ സ്വാഗതവും എൻ.രാമൻകുട്ടി നന്ദിയും പറഞ്ഞു.

: