ചാത്തന്നൂർ: നെടുമ്പന പള്ളിമൺ കിഴക്കേക്കരയിൽ നടന്ന കോൺഗ്രസ് ജന്മദിനാഘോഷത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ഇ.ആസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് ടി.പി.ദിപുലാൽ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് ലാൽ, ഷിഹാബുദ്ദീൻ, ബി.അജികുമാർ, കെ.ശശീന്ദ്രൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് രാജീവ് മുട്ടക്കാവ്, മഹിളാ കോൺഗ്രസ് നേതാക്കളായ വിജിൽ റോസ്, രമ്യ, യൂത്ത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ആർ.സൂര്യദാസ്, സിജു.ജെ.ജോയ്, യു.രഞ്ജിത്ത്, അക്ഷയ പ്രസാദ്, കിരൺ മുരളി, രജിത്ത് നവോദയ, സന്ദീപ് ശശീന്ദ്രൻ, രജനി എന്നിവർ സംസാരിച്ചു.