pradep-

പനയം: കണ്ടച്ചിറ എസ്.എൻ.എം യു.പി.എസിലെ 1979- 80 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി കുടുംബസംഗമം 'ഓർമ്മ ചെപ്പ് 2023' സ്കൂളിൽ വച്ച് നടന്നു. മുൻ ജയിൽ ഡി.ഐ.ജി ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. എ.സലാഹുദീൻ അദ്ധ്യക്ഷനായി. എം.ഇ.എസ് ജില്ലാ സെക്രട്ടറിയും സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ജെ.മുഹമ്മദ് അസ്ലാം, പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ മധുലാൽ, വിധു, ഷാജി, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീല റാണി, പി.ടി.എ പ്രസിഡന്റ് രാജേഷ് കുമാർ, ശാഖ സെക്രട്ടറി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. യോഗത്തിൽ വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.