bhagavatham-

കൊല്ലം: കൊല്ലൂർവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ 41 ദിവസമായി നടന്നു വന്ന 39-ാമത് ആദ്ധ്യാത്മിക ജ്ഞാന യജ്ഞത്തിന്റെയും മണ്ഡല മഹോത്സവത്തിന്റെയും സമാപന സമ്മേളനം കരിമ്പിൻപുഴ ശ്രീശിവശങ്കരാശ്രമം മഠാധിപതി സ്വാമി ആത്മാനന്ദ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമതി പ്രസിഡന്റ് സി.ജനാർദ്ദനൻ പിള്ള അദ്ധ്യക്ഷനായി. ആദ്ധ്യാത്മിക ജ്ഞാന യജ്ഞ സമതി പ്രസിഡന്റ്

ജി.ആർ.കൃഷ്ണകുമാർ, ക്ഷേത്ര ഭരണ സമതി ഭാരവാഹികളായ എസ്.ഹരീഷ്, എൻ.ജയകുമാർ, മഹേഷ് കൂട്ടപ്പള്ളി, അഴകത്ത് ഹരികുമാർ, എൻ.ഗോപിനാഥൻ നായർ, എസ്.ജയചന്ദ്രൻ, ഗോപൻ, ക്ഷേത്രം മേൽശാന്തി ദേവദാസൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത സമൂഹ നീരാഞ്ജന സമർപ്പണവും നടന്നു.