
കൊല്ലം: എൻ.ജി.ഒ അസോസിയേഷൻ കൊല്ലം വെസ്റ്റ് ബ്രാഞ്ചിന്റെ 49-ാമത് വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ. സുനിൽ ജോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം.ആർ ദിലീപ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. സുനിൽ മുഖ്യപ്രഭാഷണം നടത്തി. അനിൽ ബാബു, സരോജാക്ഷൻ പിള്ള, അർത്തിയിൽ സമീർ, അനിൽകുമാർ, ഹസൻ പെരുങ്കുഴി, ബിനു കോട്ടാത്തല, ബി.ടി. ശ്രീജിത്ത്, സൈജു അലി, എൽ. ജയകുമാർ, ലുബിന, എൻ. ബാബു, ഫിറോസ് വാളത്തുംഗൽ, ബിജിമോൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എ.ആർ. ശ്രീഹരി സ്വാഗതവും ട്രഷറർ ലെനിൻ ഡോൺബോസ്കോ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.ആർ. ശ്രീഹരി (പ്രസിഡന്റ്), ലെനിൻ ഡോൺ ബോസ്കോ (സെക്രട്ടറി), ഡോണി ഡൊമനിക് (ട്രഷറർ).