പാരിപ്പള്ളി: വയമ്പ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി രണ്ടാം ഘട്ട സാംസ്കാരിക സമ്മേളനം നടത്തി. ചരിത്രകാരൻ വി.കാർത്തികേയൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.പി രാജീവൻ അദ്ധ്യക്ഷനായി. പ്രമുഖ നാടക രചയിതാവും സിനിമ - സീരിയൽ തിരക്കഥാകൃത്തുമായ രാജൻ കിഴക്കനേലയെ ചടങ്ങിൽ ആദരിച്ചു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ മാഗസിൻ എഡിറ്റർ ശ്രീക്കുട്ടി ചക്രപാണി രാജൻ കിഴക്കനേലയുടെ സാഹിത്യ ജീവിതരേഖ അവതരിപ്പിച്ചു. ശ്രീകുമാർ പ്ലാക്കാടിന്റെ ' ഞാൻ കുമാരനാശാന്റെ വാസവദത്ത'', വി.രാധാകൃഷ്ണന്റെ ' ഇ - ലോകം ഇനിയെന്ത്' എന്നീ പുസ്തകങ്ങൾ എം.സ്വരാജ് പ്രകാശനം ചെയ്തു. ശ്രീകുമാർ പ്ലാക്കാട് സ്വാഗതവും വർണി നാഥ് നന്ദിയും പറഞ്ഞു.