ചാത്തന്നൂർ: ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാമത് ജന്മ വാർഷികാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി സുഭാഷ് പുളിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ നെഹ്റു ഭവനിൽ ബ്ലോക്ക് പ്രസിഡന്റ് ബിജുവിശ്വരാജൻ പതാക ഉയർത്തിയ ശേഷം കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബിജുവിശ്വരാജൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വ.ആർ.ഹരിലാൽ, ചിറക്കട നിസാർ, സുഗതൻ പറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം ഇക്ബാൽ, മുൻ മണ്ഡലം പ്രസിഡന്റ് ജോൺ ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമോദ് കാരംകോട്, ഷൈനിജോയി തുടങ്ങിയവർ സംസാരിച്ചു. ആഘോഷ പരിപാടികൾക്ക് ജി.രാധാകൃഷ്ണൻ, ജി.സന്തോഷ് കുമാർ, സാംകുര്യൻ, പ്രഭാകരൻ, വിജയകുമാർ, അമ്പിളി തുടങ്ങിയവർ നേതൃത്വം നൽകി.